arrow_back_ios
1
2
3
4
5
ഖദ്ര്‍ (നിര്‍ണയം) [മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 5] [മദീനയില്‍ അവതരിച്ചതാണെന്നും പറയപ്പെട്ടിരിക്കുന്നു]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ﴿١﴾
volume_up share
إِنَّا നിശ്ചയമായും നാം أَنزَلْنَاهُ ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിفِي لَيْلَةِ الْقَدْرِ ലൈലത്തുല്‍ ഖദ്റില്‍, നിര്‍ണയത്തിന്‍റെ രാവില്‍
97:1നിശ്ചയമായും, നാം ഇതിനെ [ഖുര്‍ആനെ] ‘ലൈലത്തുല്‍ഖദ്‌റി’ല്‍ [നിര്‍ണയത്തിന്‍റെ രാത്രിയില്‍] അവതരിപ്പിച്ചിരിക്കുന്നു.
وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ﴿٢﴾
volume_up share
وَمَاأَدْرَاكَ നിനക്ക് അറിവുതന്നതെന്ത് (എന്തറിയാം) مَا لَيْلَةُ الْقَدْر ലൈലത്തുല്‍ഖദ്‌ര്‍ എന്നാലെന്തെന്ന്
97:2"ലൈലത്തുല്‍ഖദ്‌ര്‍’ എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?!
لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ﴿٣﴾
volume_up share
لَيْلَةُ الْقَدْرِ ലൈലത്തുല്‍ഖദ്‌ര്‍ خَيْرٌ ഉത്തമമാണ്, ഗുണകരമാണ് مِّنْ أَلْفِ ആയിരത്തെക്കാള്‍ شَهْرٍ മാസം
97:3‘ലൈലത്തുല്‍ഖദ്‌ര്‍’ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു.
تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ﴿٤﴾
volume_up share
تَنَزَّلُ ഇറങ്ങിവരും, ഇറങ്ങിക്കൊണ്ടിരിക്കും الْمَلَائِكَةُ മലക്കുകള്‍ وَالرُّوحُ റൂഹും (ആത്മാവും) فِيهَا അതില്‍ بِإِذْنِ ഉത്തരവ് (സമ്മത – അനുമതി)പ്രകാരം رَبِّهِم അവരുടെ റബ്ബിന്‍റെمِّن كُلِّ أَمْرٍ എല്ലാ കാര്യത്തെക്കുറിച്ചും
97:4മലക്കുകളും,‘റൂഹും’ [ആത്മാവും] അവരുടെ റബ്ബിന്‍റെ ഉത്തരവ് പ്രകാരം അതില്‍ ഇറങ്ങി വരുന്നു; എല്ലാ കാര്യത്തെ സംബന്ധിച്ചും.
سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ﴿٥﴾
volume_up share
سَلَامٌ ശാന്തിയാണ്, സമാധാനമത്രെ هِيَ അത് حَتَّىٰ مَطْلَعِ ഉദയം (ഉദിക്കുന്ന അവസരം) വരെ الْفَجْر പ്രഭാതത്തിന്‍റെ
97:5സമാധാനശാന്തിയത്രെ അത്! പ്രഭാതോദയം വരേക്കുമുണ്ടായിരിക്കും!
തഫ്സീർ : 1-5
View