arrow_back_ios
1
2
3
4
5
6
7
മാഊൻ (പരോപകാര വസ്തുക്കള്‍) [മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 7]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ﴿١﴾
volume_up share
أَرَأَيْتَ നീ കണ്ടുവോ الَّذِي يُكَذِّبُ വ്യാജമാക്കുന്നവനെ بِالدِّينِ മതത്തെ പ്രതിഫലനടപടിയെ
107:1മതത്തെ വ്യാജമാക്കുന്നവനെ നീ കണ്ടുവോ?!-
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ﴿٢﴾
volume_up share
فَذَٰلِكَ الَّذِي യാതൊരുവനത്രെ അത് يَدُعُّ തള്ളിവിടുന്നു, പിടിച്ചുതള്ളുന്ന, തുരത്തിവിടുന്ന الْيَتِيمَ അനാഥക്കുട്ടിയെ
107:2അനാഥക്കുട്ടിയെ തള്ളിവിടുന്നവനത്രെ അത്.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ﴿٣﴾
volume_up share
وَلَا يَحُضُّ അവന്‍ പ്രോത്സാഹനം നല്കകയുമില്ല عَلَىٰ طَعَامِ ഭക്ഷണത്തിന്റെ മേല്‍ الْمِسْكِينِ സാധുവിന്റെ, പാവപ്പെട്ടവന്റെ
107:3പാവപ്പെട്ടവന്റെ ഭക്ഷണത്തെപ്പറ്റി അവന്‍ പ്രോത്സാഹനം നല്കുകയുമില്ല,
فَوَيْلٌۭ لِّلْمُصَلِّينَ﴿٤﴾
volume_up share
فَوَيْلٌ എന്നാല്‍ നാശം, കഷ്ടം لِّلْمُصَلِّينَ നമസ്ക്കാരക്കാര്‍ക്കാണ്, നമസ്ക്കരിക്കുന്നവര്‍ക്കത്രെ
107:4എന്നാല്‍, നമസ്കാരക്കാര്‍ക്ക് നാശം !
ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ﴿٥﴾
volume_up share
الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ عَن صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെക്കുറിച്ചു سَاهُونَ അശ്രദ്ധരാണ്, വിസ്മരിച്ചവരാണ്
107:5അതായത്, തങ്ങളുടെ നമസ്ക്കാരത്തെക്കുറിച്ചു അശ്രദ്ധരായുള്ളവര്‍ക്ക് ,-
ٱلَّذِينَ هُمْ يُرَآءُونَ﴿٦﴾
volume_up share
الَّذِينَ അതായത് യാതൊരുവർ هُمْ يُرَاءُونَ അവര്‍ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു
107:6(അതെ) യാതൊരു കൂട്ടര്‍; അവര്‍ (മറ്റുള്ളവരെ) കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു;
وَيَمْنَعُونَ ٱلْمَاعُونَ﴿٧﴾
volume_up share
وَيَمْنَعُونَ അവര്‍ മുടക്കുകയും ചെയ്യും الْمَاعُونَ പരോപകാരവസ്തുവെ (ചെറുകിട ആവശ്യവസ്തുക്കളെ)
107:7പരോപകാരവസ്തു(ക്കളെ) അവര്‍ മുടക്കം ചെയ്കയും ചെയ്യും. [ഇങ്ങനെയുള്ളവര്‍ക്കാണ്‌ നാശം]
തഫ്സീർ : 1-7
View