About Us
بسم الله الرحمن الرحيم

ഇരുളിന്റെ വഴികളിൽ വെളിച്ചമന്വേഷിക്കാൻ പോലും തയ്യാറാകാത്ത വിധം ചിന്തകളെ പൗരോഹിത്യത്തിന്റെ കരിമ്പടകളാൽ മൂടപ്പെട്ട ഒരു സമുദായത്തെ ഖുർആനിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കാൻ നീണ്ട രണ്ടര പതിറ്റാണ്ടിന്റെ നിസ്വാർത്ഥമായ പ്രയത്നത്തിന്റെയും, കളങ്ക രഹിതമായ അന്വേഷണങ്ങളുടെയും പ്രാർത്ഥനകളുടെയും ഫലമായി മർഹൂം മുഹമ്മദ്‌ അമാനി മൗലവിയുടെ കരങ്ങളാൽ മലയാളത്തിൽ രചിക്കപ്പെട്ട ഏറ്റവും ആധികാരികമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് 'തഫ്സീർ അമാനി'.പ്രഗത്ഭരായ എ. അലവി മൗലവി, പി.കെ മൂസമൗലവി എന്നിവരും ഇതിന്റെ അണിയറയിലെ പ്രധാനികളാണ്.

നാലു വാള്യങ്ങളിലായി രചിക്കപ്പെട്ട താഫ്സീറിനു സാങ്കേതിക പരിവേഷം നൽകിയിട്ടുള്ള നിരവധി വെബ്സൈറ്റുകളും അപ്ലിക്കേഷനുകളും സുപരിചിതമാണ്. എങ്കിലും അമാനി തഫ്സീറിന്റെ കുറ്റമറ്റ രീതിയിലുള്ള പകർപ്പുകൾ ഇല്ലാതാനും.

ആപാകതകൾ പരിഹരിച്ചും, താഫ്സീറിന്റെ യഥാർത്ഥ പ്രതിയെന്നു അവകാശപ്പെടാനുമുതകുന്ന തരത്തിലുള്ള ഒരു സാങ്കേതികയിടത്തിന്റെ അനിവാര്യതയിലാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഒരുപാട് ആളുകളുടെ സമയവും, പ്രവർത്തനവും പ്രാർത്ഥനയും ഇതിന്റെ പൂർണ്ണതയ്ക്ക് പിന്നിലുണ്ട്. പ്രവർത്തനത്തിലെയും ചിന്തകളിലെയും എല്ലാ അപാകതകളും മായ്ച്ചു ഇരു ലോകത്തും ഉപകാരപ്രദമാകുന്ന സ്വാലിഹായ കർമ്മമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

ആമീൻ..
സൂറത്ത്
ജുസ്അ്
ആമുഖം
വ്യാഖ്യാനകുറിപ്പ്
Settings