arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
ജാഥിയഃ (മുട്ടുകുത്തുന്നവർ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 37 – വിഭാഗം (റുകൂഅ്) 4

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم "ഹാ-മീം"
45:1"ഹാ-മീം"
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿٢﴾
volume_up share
تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ, യുക്തിമാനായ
45:2(ഈ) വേദഗ്രന്ഥം അവതരിപ്പിക്കുന്നതു പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍۢ لِّلْمُؤْمِنِينَ﴿٣﴾
volume_up share
إِنَّ فِي السَّمَاوَاتِ നിശ്ചയമായും ആകാശങ്ങളിലുണ്ട് وَالْأَرْضِ ഭൂമിയിലും لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
45:3നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും സത്യവിശ്വാസികള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌۭ لِّقَوْمٍۢ يُوقِنُونَ﴿٤﴾
volume_up share
وَفِي خَلْقِكُمْ നിങ്ങളുടെ സൃഷ്ടിയിലുമുണ്ട് وَمَا يَبُثُّ അവന്‍ വ്യാപിപ്പിക്കുന്ന (വിതരണം ചെയ്യുന്ന) തിലും مِن دَابَّةٍ ജീവിയായിട്ടു آيَاتٌ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്കു يُوقِنُونَ ഉറപ്പിക്കുന്ന ഉറപ്പായി വിശ്വസിക്കുന്ന
45:4നിങ്ങളുടെ സൃഷ്ടിയിലും, ജീവികളായി അവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിലും ഉണ്ട്, ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളും.
وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌۭ لِّقَوْمٍۢ يَعْقِلُونَ﴿٥﴾
volume_up share
وَاخْتِلَافِ اللَّيْلِ രാത്രി വ്യത്യാസപ്പെടുന്നതിലും وَالنَّهَارِ പകലും وَمَا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ ആകാശത്തുനിന്നു مِن رِّزْقٍ ആഹാര (ഉപജീവന മാര്‍ഗ്ഗ) മായിട്ടു فَأَحْيَا بِهِ എന്നിട്ടതുകൊണ്ടു ജീവിപ്പിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതു ചത്ത (നിര്‍ജ്ജീവമായ) ശേഷം وَتَصْرِيفِ നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന) തിലും الرِّيَاحِ കാറ്റുകളെ آيَاتٌ ദൃഷ്ടാന്തങ്ങളുണ്ട് لِّقَوْمٍ يَعْقِلُونَ ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു
45:5രാവും പകലും വ്യത്യാസപ്പെടുന്നതിലും, ആകാശത്തുനിന്ന് ആഹാരമായിക്കൊണ്ട് അല്ലാഹു (മഴ) ഇറക്കി അതുമൂലം ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം ജീവിപ്പിക്കുന്നതിലും, കാറ്റുകളെ (കൈകാര്യം ചെയ്തു) നടത്തിപ്പോരുന്നതിലും, ബുദ്ധി ഉപയോഗി(ച്ചു മനസ്സിലാ) ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 1-5
View   
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ﴿٦﴾
volume_up share
تِلْكَ അവ آيَاتُ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا നാമതു ഓതിത്തരുന്നു عَلَيْكَ നിനക്കു بِالْحَقِّ യഥാര്‍ത്ഥമായ നിലക്കു فَبِأَيِّ حَدِيثٍ എനി ഏതൊരു വൃത്താന്തംകൊണ്ടാണ് بَعْدَ اللَّـهِ അല്ലാഹുവിനുശേഷം (പുറമെ) وَآيَاتِهِ അവന്‍റെ ആയത്തുകള്‍ക്കും يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നത്
45:6(നബിയേ) അല്ലാഹുവിന്‍റെ "ആയത്തു"കള്‍ [വചനങ്ങളാകുന്ന ലക്ഷ്യങ്ങള്‍] ആകുന്നു അവ. യഥാര്‍ത്ഥമായ നിലക്കു അവയെ നിനക്കു നാം ഓതിക്കേള്‍പ്പിക്കുന്നു. അല്ലാഹുവിനും അവന്‍റെ "ആയത്തു"കള്‍ക്കും പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?!
തഫ്സീർ : 6-6
View   
وَيْلٌۭ لِّكُلِّ أَفَّاكٍ أَثِيمٍۢ﴿٧﴾
volume_up share
وَيْلٌ നാശം, കഷ്ടം لِّكُلِّ أَفَّاكٍ എല്ലാ വ്യാജക്കാരനുമാണ്, നുണക്കാര്‍ക്കുമാണ് أَثِيمٍ (മഹാ) പാപിയായ
45:7മഹാപാപിയും വ്യാജക്കാരനുമായ എല്ലാവര്‍ക്കും നാശം!
يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًۭا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍۢ﴿٨﴾
volume_up share
يَسْمَعُ അവന്‍ കേള്‍ക്കും آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകള്‍ تُتْلَىٰ عَلَيْهِ അവന്‍റെമേല്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി ثُمَّ يُصِرُّ പിന്നെയും അവന്‍ നിരതനാകും, നിലനില്‍ക്കും مُسْتَكْبِرًا അഹംഭാവം (വലുപ്പം) നടിച്ചുകൊണ്ടു كَأَن لَّمْ يَسْمَعْهَا അതു കേള്‍ക്കാത്ത പോലെ فَبَشِّرْهُ അതിനാല്‍ അവനു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെക്കുറിച്ചു
45:8അല്ലാഹുവിന്‍റെ "ആയത്തു"കള്‍ അവനു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി അവന്‍ കേള്‍ക്കുന്നു; പിന്നെയും, അഹംഭാവം നടിച്ചുകൊണ്ടു - അതു കേട്ടിട്ടില്ലാത്തതുപോലെ - അവന്‍ (നിഷേധത്തില്‍) നിരതനാകുന്നു! ആകയാല്‍, അവനു വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مُّهِينٌۭ﴿٩﴾
volume_up share
وَإِذَا عَلِمَ അവന്‍ അറിഞ്ഞാല്‍ مِنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍ നിന്നു شَيْئًا വല്ലതും, അല്‍പം اتَّخَذَهَا അതിനെഅവനാക്കും هُزُوًا പരിഹാസ്യം أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مُّهِينٌ അപമാനകരമായ
45:9നമ്മുടെ "ആയത്തുകളില്‍ നിന്നു വല്ലതും അവന് അറിവായാല്‍, അവയെ അവന്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًۭٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ﴿١٠﴾
volume_up share
مِّن وَرَائِهِمْ അവരുടെ പിന്നില്‍ (അപ്പുറം) ഉണ്ട് جَهَنَّمُ നരകം وَلَا يُغْنِي عَنْهُم അവര്‍ക്കു ഉപകരിക്കയില്ല, പര്യാപ്തമാകയില്ല مَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തു شَيْئًا ഒട്ടും, യാതൊന്നും وَلَا مَا اتَّخَذُوا അവര്‍ ഉണ്ടാക്കിവെച്ചതും ഇല്ല مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളായി, സഹായികളായിട്ടു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
45:10അവരുടെ പിന്നാലെയുണ്ട് നരകം! അവര്‍ പ്രവര്‍ത്തി(ച്ചു സമ്പാദി)ച്ചതാകട്ടെ, അല്ലാഹുവിനു പുറമെ അവര്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചിട്ടുള്ളവയാകട്ടെ, അവര്‍ക്കു ഒട്ടും ഉപകരിക്കുന്നതുമല്ല. അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
هَـٰذَا هُدًۭى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌ﴿١١﴾
volume_up share
هَـٰذَا هُدًى ഇതൊരു മാര്‍ഗ്ഗദര്‍ശനം وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ ആയത്തുകളില്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مِّن رِّجْزٍ കടുത്ത യാതനയാകുന്ന أَلِيمٌ വേദനയേറിയ
45:11ഇതൊരു (ശരിയായ) മാര്‍ഗ്ഗദര്‍ശനമത്രെ, തങ്ങളുടെ രക്ഷിതാവിന്‍റെ "ആയത്തു"കളില്‍ അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു കടുത്ത യാതനയാകുന്ന വേദനയേറിയ ശിക്ഷയുണ്ട്.
തഫ്സീർ : 7-11
View   
ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿١٢﴾
volume_up share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു سَخَّرَ لَكُمُ നിങ്ങള്‍ക്കു കീഴ്പെടുത്തിയ الْبَحْرَ സമുദ്രത്തെ لِتَجْرِيَ സഞ്ചരിക്കുവാന്‍ الْفُلْكُ കപ്പലുകള്‍ فِيهِ അതില്‍കൂടി بِأَمْرِهِ അവന്‍റെ കല്‍പനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദിചെയ്യുവാനും, നന്ദികാണിക്കയും ചെയ്തേക്കാം
45:12അല്ലാഹുവത്രെ, നിങ്ങള്‍ക്കു സമുദ്രം കീഴ്പ്പെടുത്തിത്തന്നവന്‍; അവന്‍റെ കല്‍പനപ്രകാരം അതില്‍കൂടി കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍ നിന്നു (ഉപജീവനമാര്‍ഗ്ഗം) നിങ്ങള്‍ അന്വേഷിക്കുവാനും വേണ്ടി; നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടിയും.
وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًۭا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿١٣﴾
volume_up share
وَسَخَّرَ لَكُم നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും جَمِيعًا എല്ലാം, മുഴുവനും مِّنْهُ അവനില്‍നിന്നു (അവന്‍റെ വകയായി) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക്‌ يَتَفَكَّرُونَ ചിന്തിക്കുന്ന
45:13ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവങ്കല്‍ നിന്ന് [അവന്‍റെ വകയായി] അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും, അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 12-13
View   
قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ﴿١٤﴾
volume_up share
قُل പറയുക لِّلَّذِينَ آمَنُوا വിശ്വസിച്ചവരോട് يَغْفِرُوا അവര്‍ പൊറുത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ لِلَّذِينَ യാതൊരുകൂട്ടര്‍ക്ക് لَا يَرْجُونَ പ്രതീക്ഷിക്കാത്ത, പേടിക്കാത്ത أَيَّامَ اللَّـهِ അല്ലാഹുവിന്‍റെ ദിവസങ്ങളെ لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി قَوْمًا ഒരു ജനതക്ക് بِمَا كَانُوا അവരായിരുന്നതിനു يَكْسِبُونَ പ്രവര്‍ത്തിക്കും, സമ്പാദിക്കും
45:14(നബിയേ) വിശ്വസിച്ചവരോടു പറയുക : അല്ലാഹുവിന്‍റെ ദിവസങ്ങളെ പ്രതീക്ഷിക്കുന്നില്ലാത്ത (അഥവാ പേടിക്കാത്ത) വര്‍ക്ക് അവര്‍ പൊറുത്തുകൊടുക്കട്ടെ. ഒരു ജനതക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടിയാണ് (അതു).
مَنْ عَمِلَ صَـٰلِحًۭا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ﴿١٥﴾
volume_up share
مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ صَالِحًا നല്ലതു (സല്‍പ്രവൃത്തി) فَلِنَفْسِهِ എന്നാലവന്‍റെ ദേഹത്തിനു (ആത്മാവിനു) തന്നെ وَمَنْ أَسَاءَ ആരെങ്കിലും തിന്മ ചെയ്‌താല്‍ فَعَلَيْهَا എന്നാല്‍ അതിന്‍റെ മേല്‍തന്നെ ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു, മടക്കപ്പെടും.
45:15ആരെങ്കിലും നല്ലതു പ്രവര്‍ത്തിച്ചാല്‍, അതവന്‍റെ ദേഹത്തിനു (അഥവാ ആത്മാവിന്നു) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്‌താല്‍, അതും അതിന്‍റെമേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നു
തഫ്സീർ : 14-15
View   
وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ﴿١٦﴾
volume_up share
وَلَقَدْ ءَاتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു الْكِتَابَ വേദഗ്രന്ഥം وَالْحُكْمَ വിധിയും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും وَرَزَقْنَاهُم അവര്‍ക്കു നാം ആഹാരവും നല്‍കി مِّنَ الطَّيِّبَاتِ വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളില്‍നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്ടരാക്കുകയും ചെയ്തു عَلَى الْعَالَمِينَ ലോകരെക്കാള്‍
45:16ഇസ്രാഈല്‍ സന്തതികള്‍ക്കു നാം വേദഗ്രന്ഥവും, വിധിയും, പ്രവാചകത്വവും കൊടുക്കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍നിന്നു അവര്‍ക്കു നാം ആഹാരം നല്‍കുകയും, ലോകരെക്കാള്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.
وَءَاتَيْنَـٰهُم بَيِّنَـٰتٍۢ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿١٧﴾
volume_up share
وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു بَيِّنَاتٍ തെളിവുകള്‍ مِّنَ الْأَمْرِ (ഈ) കാര്യത്തെ സംബന്ധിച്ചുفَمَا اخْتَلَفُوا എന്നാല്‍ (എന്നിട്ടു) അവര്‍ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവര്‍ക്കു വന്നതിന്‍റെ الْعِلْمُ അറിവു بَغْيًا ധിക്കാരം, (അക്രമം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ തങ്ങള്‍ക്കിടയിലുള്ള إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي بَيْنَهُمْ അവര്‍ക്കിടയില്‍ തീരുമാനം ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു يَخْتَلِفُونَ ഭിന്നിക്കും, വ്യത്യാസംചെയ്യും
45:17(മത)കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവര്‍ക്കു നാം നല്‍കി. എന്നാല്‍, തങ്ങള്‍ക്കു അറിവ് വന്നെത്തിയ ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങള്‍ക്കിടയിലുള്ള ധിക്കാരത്താല്‍! നിശ്ചയമായും നിന്‍റെ റബ്ബ് ഖിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ - അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരുന്നുവോ അതില്‍ - തീരുമാനം ചെയ്യുന്നതാണ്.
തഫ്സീർ : 16-17
View   
ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍۢ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ﴿١٨﴾
volume_up share
ثُمَّ പിന്നെ جَعَلْنَاكَ നിന്നെ നാം ആക്കി عَلَىٰ شَرِيعَةٍ ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ (നടപടി ക്രമത്തില്‍) مِّنَ الْأَمْرِ കാര്യത്തെ സംബന്ധിച്ചു فَاتَّبِعْهَا ആകയാല്‍ അതിനെ പിന്‍പറ്റുക وَلَا تَتَّبِعْ പിന്‍പറ്റുകയും അരുതു أَهْوَاءَ الَّذِينَ യാതൊരു കൂട്ടരുടെ ഇച്ഛകളെ لَا يَعْلَمُونَ അറിവില്ലാത്ത
45:18(നബിയേ) പിന്നീട് നിന്നെ നാം (മത) കാര്യത്തെ സംബന്ധിച്ചു ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുന്നു. ആകയാല്‍, നീ അതിനെ പിന്‍പറ്റിക്കൊള്ളുക; അറിവില്ലാത്തവരുടെ ഇച്ഛകളെ പിന്‍പറ്റരുത്.
തഫ്സീർ : 18-18
View   
إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًۭٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ﴿١٩﴾
volume_up share
إِنَّهُمْ നിശ്ചയമായും അവര്‍ لَن يُغْنُوا ഉപകരിക്കുകയില്ല, പര്യാപ്തമാക്കുകയില്ല عَنكَ നിനക്കു, നിന്നെ സംബന്ധിച്ചു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا യാതൊന്നും وَإِنَّ الظَّالِمِينَ നിശ്ചയമായും അക്രമകാരികള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ بَعْضٍ ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്) وَاللَّـهُ അല്ലാഹുവാകട്ടെ وَلِيُّ الْمُتَّقِينَ സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തന്മാരുടെ) ബന്ധുവാണ് (സഹായിയാണ്)
45:19(കാരണം) നിശ്ചയമായും, അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു കാര്യത്തിനും അവര്‍ നിനക്കു ഉപകരിക്കുന്നതേയല്ല. അക്രമകാരികള്‍ (തമ്മതമ്മില്‍) ചിലര്‍ ചിലരുടെ ബന്ധുക്കളാകുന്നു. അല്ലാഹുവാകട്ടെ, ഭയഭക്തന്മാരുടെ ബന്ധുവുമാണ്.
هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًۭى وَرَحْمَةٌۭ لِّقَوْمٍۢ يُوقِنُونَ﴿٢٠﴾
volume_up share
هَـٰذَا بَصَائِرُ ഇതു തെളിവുകളാണ്, ഉള്‍കാഴ്ചകളാണ് لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും (അനുഗ്രഹവും) لِّقَوْمٍ يُوقِنُونَ ദൃഡമായി വിശ്വസിക്കുന്ന ജനതക്കു
45:20ഇത് [ഖുര്‍ആന്‍] മനുഷ്യര്‍ക്ക് (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവുകളാകുന്നു; ദൃഡവിശ്വാസം കൊള്ളുന്ന ജനതക്ക് മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
തഫ്സീർ : 19-20
View   
أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءًۭ مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ﴿٢١﴾
volume_up share
أَمْ حَسِبَ അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ الَّذِينَ اجْتَرَحُوا ചെയ്തുവെച്ചവര്‍, പ്രവര്‍ത്തിച്ചവര്‍ السَّيِّئَاتِ തിന്മകള്‍ أَن نَّجْعَلَهُمْ അവരെ നാം ആക്കുമെന്നു كَالَّذِينَ യാതൊരുവരെപ്പോലെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത سَوَاءً (അതായതു) സമമായി, തുല്യമായിട്ടു مَّحْيَاهُمْ അവരുടെ ജീവിതം وَمَمَاتُهُمْ അവരുടെ മരണവും سَاءَ വളരെ മോശം തന്നെ مَا يَحْكُمُونَ അവര്‍ വിധി കല്‍പിക്കുന്നതു
45:21അതല്ല - (ഒരുപക്ഷേ) തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്)?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം തന്നെ!
وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿٢٢﴾
volume_up share
وَخَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കയാണ് السَّمَاوَاتِ ആകാശങ്ങളും وَالْأَرْضَ ഭൂമിയും بِالْحَقِّ ന്യായ (കാര്യ, യഥാര്‍ത്ഥ) ത്തോടെ وَلِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുവാനും كُلُّ نَفْسٍ എല്ലാ ദേഹത്തിനും, ആത്മാവിനും (ആള്‍ക്കും) بِمَا كَسَبَتْ അതു സമ്പാദിച്ചതിനും, പ്രവര്ത്തിച്ചതുനു وَهُمْ അവര്‍ (അവരോടു) لَا يُظْلَمُونَ അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല
45:22ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു കാര്യ(ഗൗരവ) ത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (അഥവാ ആത്മാവിനും) അതു സമ്പാദിച്ചതിനു പ്രതിഫലം നല്‍കപ്പെടുവാനും (കൂടിയാണത്). അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 21-22
View   
أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍۢ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةًۭ فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ﴿٢٣﴾
volume_up share
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിവെച്ച ഒരുവനെ إِلَـٰهَهُ തന്‍റെ ദൈവം (ആരാധ്യന്‍) هَوَاهُ തന്‍റെ ഇച്ഛ وَأَضَلَّهُ اللَّـهُ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു عَلَىٰ عِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَخَتَمَ അവന്‍ മുദ്രവെക്കുകയും ചെയ്തു عَلَىٰ سَمْعِهِ അവന്‍റെ കേള്‍വിക്ക് وَقَلْبِهِ അവന്‍റെ ഹൃദയത്തിനും وَجَعَلَ ആക്കുകയും ചെയ്തു عَلَىٰ بَصَرِهِ അവന്‍റെ കണ്ണിന്‍മേല്‍ غِشَاوَةً ഒരു മൂടി فَمَن يَهْدِيهِ എനി (എന്നാല്‍) ആരാണ് അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കുക مِن بَعْدِ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
45:23എന്നാല്‍, നീ കണ്ടുവോ, തന്‍റെ ദൈവം തന്‍റെ (സ്വന്തം) ഇച്ചക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്‍റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
തഫ്സീർ : 23-23
View   
وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ﴿٢٤﴾
volume_up share
وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു مَا هِيَ അതു (ജീവിതം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹിക, ഇഹത്തിലെ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കുകയും ചെയ്യുന്നു وَمَا يُهْلِكُنَا നമ്മെ നശിപ്പിക്കുന്നുമില്ല إِلَّا الدَّهْرُ കാലമല്ലാതെ وَمَا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും, വിവരവും إِنْ هُمْ അവരല്ല إِلَّا يَظُنُّونَ ഊഹിക്കുകയല്ലാതെ
45:24അവര്‍ പറയുന്നു : "അതു [ജീവിതമെന്നതു] നമ്മുടെ ഐഹികജീവിതമല്ലാതെ (മറ്റൊന്നും) ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊന്നും) നമ്മെ നശിപ്പിക്കുന്നില്ല." അവര്‍ക്കു അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.
തഫ്സീർ : 24-24
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ﴿٢٥﴾
volume_up share
وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കള്‍ بَيِّنَاتٍ വ്യക്തമായ നിലയില്‍, തെളിവുകളായി مَّا كَانَ ആയിരിക്കയില്ല حُجَّتَهُمْ അവരുടെ ന്യായം إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ ائْتُوا നിങ്ങള്‍ കൊണ്ടുവരുവിന്‍ بِآبَائِنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
45:25 നമ്മുടെ "ആയത്തു"കള്‍ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവരുടെ ന്യായം, "നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍, നമ്മുടെ പിതാക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരുവിന്‍" എന്നു പറയുകയല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല.
قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢٦﴾
volume_up share
قُلِ പറയുക اللَّـهُ يُحْيِيكُمْ അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു ثُمَّ يُمِيتُكُمْ പിന്നെ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يَجْمَعُكُمْ പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തു നാളിലേക്കു لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
45:26നീ പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ഖിയാമത്തു നാളിലേക്കു അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ സന്ദേഹമേ ഇല്ല. എങ്കിലും അധികമനുഷ്യരും അറിയുന്നില്ല.
തഫ്സീർ : 25-26
View   
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍۢ يَخْسَرُ ٱلْمُبْطِلُونَ﴿٢٧﴾
volume_up share
وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ഭരണാധികാരം وَالْأَرْضِ ഭൂമിയുടെയും وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ (ആ) സമയം (അന്ത്യഘട്ടം) يَوْمَئِذٍ അന്നത്തെ ദിവസം يَخْسَرُ നഷ്ടമടയും الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, പാഴ്വേലക്കാര്‍
45:27അല്ലാഹുവിനാണ്, ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യര്‍ത്ഥകാരികളായുള്ളവര്‍ നഷ്ടമടയുന്നതാണ്.
وَتَرَىٰ كُلَّ أُمَّةٍۢ جَاثِيَةًۭ ۚ كُلُّ أُمَّةٍۢ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ﴿٢٨﴾
volume_up share
وَتَرَىٰ നീ (നിനക്കു) കാണും, കാണാം كُلَّ أُمَّةٍ എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും جَاثِيَةً മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു كُلُّ أُمَّةٍ എല്ലാ സമുദായവും, ജനക്കൂട്ടവും تُدْعَىٰ വിളിക്കപ്പെടും إِلَىٰ كِتَابِهَا അതിന്‍റെ ഗ്രന്ഥത്തിലേക്കു الْيَوْمَ ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു تَعْمَلُونَ പ്രവര്‍ത്തിക്കും
45:28എല്ലാ (ഓരോ) സമുദായത്തെയും മുട്ടുകുത്തിയ നിലയില്‍ നിനക്കു കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്‍റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും. (അവരോടു പറയപ്പെടും) "നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു ഇന്നു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതാണ്.
هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ﴿٢٩﴾
volume_up share
هَـٰذَا كِتَابُنَا ഇതാ നമ്മുടെ ഗ്രന്ഥം يَنطِقُ അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും) عَلَيْكُم നിങ്ങളോടു, നിങ്ങളില്‍ بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു إِنَّا كُنَّا നിശ്ചയമായും നാം ആയിരുന്നു نَسْتَنسِخُ നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു) مَا كُنتُمْ നിങ്ങളായിരുന്നതു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
45:29ഇതാ, നമ്മുടെ ഗ്രന്ഥം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു."
തഫ്സീർ : 27-29
View   
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ﴿٣٠﴾
volume_up share
فَأَمَّا الَّذِينَ എന്നാലപ്പോള്‍ യാതൊരുകൂട്ടര്‍ آمَنُوا വിശ്വസിച്ചു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളും ചെയ്തു فَيُدْخِلُهُمْ അവരെ പ്രവേശിപ്പിക്കും رَبُّهُمْ അവരുടെ റബ്ബ് فِي رَحْمَتِهِ അവന്‍റെ കാരുണ്യത്തില്‍ ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ الْمُبِينُ സ്പഷ്ടമായ ഭാഗ്യം
45:30എന്നാല്‍, വിശ്വാസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവരുടെ റബ്ബ് അവരെ തന്‍റെ കാരുണ്യത്തില്‍ ]സ്വര്‍ഗ്ഗത്തില്‍] പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം!
وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًۭا مُّجْرِمِينَ﴿٣١﴾
volume_up share
وَأَمَّاഎന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَفَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്‍റെ ആയത്തുകള്‍ تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുക فَاسْتَكْبَرْتُمْ അപ്പോള്‍ നിങ്ങള്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു وَكُنتُمْ നിങ്ങളായിത്തീരുകയും ചെയ്തു قَوْمًا مُّجْرِمِينَ കുറ്റവാളികളായ ഒരു ജനത
45:31എന്നാല്‍, അവിശ്വാസിച്ചവരോ, (അവരോടു പറയപ്പെടും:) "എന്‍റെ "ആയത്തു"കള്‍ [ലക്ഷ്യങ്ങള്‍] നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍, നിങ്ങള്‍ ഗര്‍വ്വു നടിച്ചു; നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു!
وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّۭا وَمَا نَحْنُ بِمُسْتَيْقِنِينَ﴿٣٢﴾
volume_up share
وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ إِنَّ وَعْدَ اللَّـهِ നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം, താക്കീതു حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَالسَّاعَةُ അന്ത്യസമയമാകട്ടെ لَا رَيْبَ സന്ദേഹമേയില്ല فِيهَا അതില്‍ قُلْتُم നിങ്ങള്‍ പറയും, പറഞ്ഞു مَّا نَدْرِي ഞങ്ങള്‍ക്കറിഞ്ഞുകൂടാ مَا السَّاعَةُ എന്താണു അന്ത്യഘട്ടം إِن نَّظُنُّ ഞങ്ങള്‍ ഊഹിക്കുന്നി(കരുതുന്നി)ല്ല إِلَّا ظَنًّا ഒരു ഊഹമല്ലാതെ وَمَا نَحْنُ ഞങ്ങളല്ലതാനും بِمُسْتَيْقِنِينَ ഉറപ്പിച്ചു വിശ്വസിക്കുന്നവര്‍
45:32"നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതില്‍ യാതൊരു സന്ദേഹവുമില്ല." എന്ന്‍ പറയപ്പെടുമ്പോള്‍, നിങ്ങള്‍ പറയും: "ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ എന്താണു (ഈ) അന്ത്യഘട്ടമെന്നു; ഞങ്ങള്‍ (ഒരു) തരത്തിലുള്ള) ഊഹം ഊഹിക്കുന്നുവെന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങള്‍ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവരല്ല തന്നെ."
وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٣٣﴾
volume_up share
وَبَدَا لَهُمْ അവര്‍ക്കു വെളിവാകും سَيِّئَاتُ തിന്മകള്‍, ദോഷങ്ങള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ وَحَاقَ بِهِم അവരില്‍ വയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും مَّا യാതൊന്നു كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിക്കും
45:33അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ തിന്മകള്‍ അവര്‍ക്കു വെളിവാക്കുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.
وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ﴿٣٤﴾
volume_up share
وَقِيلَ പറയപ്പെടും الْيَوْمَ ഇന്നു نَنسَاكُمْ നിങ്ങളെ നാം മറക്കും كَمَا نَسِيتُمْ നിങ്ങള്‍ മറന്നതുപോലെ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ وَمَأْوَاكُمُ നിങ്ങളുടെ അഭയ (വാസ)സ്ഥാനം النَّارُ നരകമാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)
45:34(വീണ്ടും അവരോടു) പറയപ്പെടും : "നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.
ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًۭا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ﴿٣٥﴾
volume_up share
ذَٰلِكُم അതു بِأَنَّكُمُ اتَّخَذْتُمْ നിങ്ങള്‍ ആക്കീത്തീര്‍ത്തതുകൊണ്ടാണ് آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളെ هُزُوًا പരിഹാസ്യം وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എനി ഇന്നു لَا يُخْرَجُونَ അവര്‍ പുറത്തു വിടപ്പെടുകയില്ല مِنْهَا അതില്‍നിന്നു وَلَا هُمْ അവര്‍ (അവരോടു) ഇല്ല يُسْتَعْتَبُونَ മടക്കം (ഖേദം, തൃപ്തിപ്പെടുത്തല്‍) ആവശ്യപ്പെടുക (യില്ല)
45:35"അതൊക്കെ (സംഭവിച്ചതു), നിങ്ങള്‍ അല്ലാഹുവിന്‍റെ "ആയത്തു"കളെ പരിഹാസ്യമാക്കി ത്തീര്‍ത്തതുകൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു." എനി, ഇന്ന്, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് പുറത്തുവിടപ്പെടുന്നതല്ല; അവരോട് (പശ്ചാത്തപിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
തഫ്സീർ : 30-35
View   
فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ﴿٣٦﴾
volume_up share
فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണ് الْحَمْدُ സ്തുതി رَبِّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവായ وَرَبِّ الْأَرْضِ ഭൂമിയുടെ രക്ഷിതാവുമായ رَبِّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
45:36അപ്പോള്‍, [കാര്യം ഇങ്ങിനെയിരിക്കെ,] ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനെത്ര സര്‍വ്വസ്തുതിയും.
وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٣٧﴾
volume_up share
وَلَهُ അവനാണു الْكِبْرِيَاءُ ഗാംഭീര്യം, മാഹാത്മ്യം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, തത്വജ്ഞാനി
45:37ആകാശങ്ങളിലും, ഭൂമിയിലും അവനു തന്നെയാണ് ഗാംഭീര്യവും, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും അവന്‍ തന്നെ.
തഫ്സീർ : 36-37
View