arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
സൂറത്തുത്തഗാബുന്‍ : 01-18 തഗാബുൻ (നഷ്ടം വെളിപ്പെടല്‍) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١﴾
volume_up share
يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്ത്ത്നം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لَهُ الْمُلْكُ അവനാണു രാജത്വം, ആധിപത്യം وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതിയും وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌
64:1ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീര്ത്തൂനം ചെയ്യുന്നു. അവനാണു രാജാധ്യപത്യം; അവന്നാണു സ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 1-1
View   
هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌۭ وَمِنكُم مُّؤْمِنٌۭ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ﴿٢﴾
volume_up share
هُوَ അവനത്രെ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ فَمِنكُمْ എന്നിട്ടു നിങ്ങളില്‍ നിന്നു (ചിലര്‍), നിങ്ങളിലുണ്ടു كَافِرٌ അവിശ്വാസി وَمِنكُم നിങ്ങളില്നി്ന്നു, നിങ്ങളിലുണ്ടു مُّؤْمِنٌ സത്യവിശ്വാസി(യും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്‌
64:2അവനത്രെ, നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ടു, നിങ്ങളില്‍ (ചിലര്‍)അവിശ്വാസിയുണ്ട്; നിങ്ങളില്‍ (ചിലര്‍) സത്യവിശ്വാസിയും ഉണ്ട്. നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനുമാകുന്നു.
خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ﴿٣﴾
volume_up share
خَلَقَ السَّمَاوَاتِ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്ത്ഥ (മുറ- ന്യായ – കാര്യ)പ്രകാരം وَصَوَّرَكُمْ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ അങ്ങനെ അവന്‍ നന്നാക്കി صُوَرَكُمْ നിങ്ങളുടെ രൂപങ്ങളെ وَإِلَيْهِ അവങ്കലേക്കാണ് الْمَصِيرُ തിരിച്ചെത്തല്‍, ചെന്നുചേരല്‍
64:3ആകാശങ്ങളെയും, ഭൂമിയെയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ, നിങ്ങളുടെ രൂപങ്ങളെ നന്നാക്കിത്തീര്ക്കുകകയും ചെയ്തിരിക്കുന്നു. അവങ്കലേക്കത്രെ, തിരിച്ചെത്തലും.
يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٤﴾
volume_up share
يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനുമാണ്‌ بِذَاتِ الصُّدُور നെഞ്ചു(ഹൃദയം)കളിലുള്ളതിനെ
64:4ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു; നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു, നെഞ്ചുകളില്‍ [ഹൃദയങ്ങളില്‍] ഉള്ളതിനെപ്പറ്റി അറിയുന്നവനുമാണ്.
തഫ്സീർ : 2-4
View   
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌۭ﴿٥﴾
volume_up share
أَلَمْ يَأْتِكُمْ നിങ്ങൾക്ക് വന്നിട്ടില്ലേ, نَبَأُ വൃത്താന്തം, വർത്തമാനം, الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പു فَذَاقُوا എന്നിട്ടവര്‍ ആസ്വദിച്ചു, രുചിച്ചുനോക്കി وَبَالَ കഠിനഫലം, കെടുതി, ദുരന്തം أَمْرِهِمْ അവരുടെ കാര്യ(വിഷയ)ത്തിന്റെ وَلَهُمْ عَذَابٌ അവര്ക്കു ശിക്ഷയുമുണ്ടു أَلِيمٌ വേദനയേറിയ
64:5മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്ക്കു് വന്നിട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യത്തിന്റെ ദുരന്തഫലം അവര്‍ ആസ്വദിച്ചു; അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَقَالُوٓا۟ أَبَشَرٌۭ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌۭ﴿٦﴾
volume_up share
ذَٰلِكَ അതു بِأَنَّهُ കാര്യം (ആണു) എന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായവ (തെളിവുകള്‍) കൊണ്ടു فَقَالُوا എന്നിട്ടവര്‍ പറഞ്ഞു أَبَشَرٌ മനുഷ്യരോ يَهْدُونَنَا നമ്മെ സന്മാർഗത്തിലാക്കുന്നു فَكَفَرُوا അങ്ങനെ അവര്‍ അവിശ്വസിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു وَّاسْتَغْنَى ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി اللَّـهُ അല്ലാഹു وَاللَّـهُ അല്ലാഹുവാകട്ടെ غَنِيٌّ ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്
64:6അതു ഇതുകൊണ്ടാണ്: (അതായതു) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു: ‘മനുഷ്യരോ നമുക്കു മാർഗദർശനം നൽകുന്നു?’ അങ്ങനെ, അവര്‍ അവിശ്വസിക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരില്‍ നിന്നു) അല്ലാഹുവും ധന്യത കാണിച്ചു. [ഇതാണ് കാരണം]. അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹനുമാണ്.
തഫ്സീർ : 5-6
View   
زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿٧﴾
volume_up share
زَعَمَ ജൽപിച്ചു, വാദിച്ചു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن لَّن يُبْعَثُوا അവര്‍ എഴുന്നേല്‍പിക്ക (പുനരെഴുന്നേല്‍പിക്ക) പ്പെടുന്നതേയല്ല എന്നു قُلْ പറയുക بَلَىٰ ഇല്ലാതേ, ഉണ്ട്, ഉവ്വ് وَرَبِّي എന്റെ റബ്ബു തന്നെയാണ لَتُبْعَثُنَّ നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും ثُمَّ لَتُنَبَّؤُنَّ പിന്നീടു നിങ്ങൾക്കു വൃത്താന്തം അറിയിക്കപ്പെടും നിശ്ചയം بِمَا عَمِلْتُمْ നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി وَذَٰلِكَ അതു عَلَى اللَّـه അല്ലാഹുവിന്റെമേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമുള്ളതാണ്
64:7അവിശ്വസിച്ചവര്‍ ജൽപിക്കുകയാണ്. അവര്‍ (മരണാനന്തരം) എഴുന്നേൽപ്പിക്കപ്പെടുന്നതേയല്ല എന്ന്. (നബിയേ) പറയുക: "ഇല്ലാതേ! എന്റെ റബ്ബ് തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും; പിന്നീടു നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്കു വൃത്താന്തമറിയിക്കപ്പെടും. അതു അല്ലാഹുവിന്റെമേല്‍ നിസ്സാര കാര്യമാകുന്നു."
തഫ്സീർ : 7-7
View   
فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٨﴾
volume_up share
فَآمِنُوا ആകയാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَالنُّورِ പ്രകാശത്തിലും الَّذِي أَنزَلْنَا നാം ഇറക്കിയതായ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
64:8ആകയാല്‍, അല്ലാഹുവിലും, അവന്റെ റസൂലിലും നാം അവതരിപ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
തഫ്സീർ : 8-8
View   
يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًۭا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿٩﴾
volume_up share
يَوْمَ يَجْمَعُكُمْ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം لِيَوْمِ الْجَمْعِ ഒരുമിച്ചുകൂട്ടുന്ന ദിവസത്തേക്കു ذَٰلِكَ അതു, അതത്രെ يَوْمُ التَّغَابُنِ നഷ്ടം വെളിപ്പെടുത്തുന്ന (ലാഭ നഷ്ടം നോക്കുന്ന) ദിവസം وَمَن يُؤْمِن بِاللَّـهِ ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ وَيَعْمَلْ പ്രവർത്തിക്കുകയും صَالِحًا സൽകർമ്മം, നല്ലതു يُكَفِّرْ عَنْهُ അവനിൽനിന്നു മറച്ചു (മൂടി) കൊടുക്കും سَيِّئَاتِهِ അവന്റെ തിന്മകളെ وَيُدْخِلْهُ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും جَنَّاتٍ സ്വർഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിയിൽകൂടി الْأَنْهَارُ അരുവി (നദി) കള്‍ خَالِدِينَ فِيهَا അതില്‍ സ്ഥിര (ശാശ്വത) വാസികളായ നിലക്കു أَبَدًا എന്നെന്നും എക്കാലവും ذَٰلِكَ الْفَوْزُ അതത്രെ ഭാഗ്യം, അതു വിജയമത്രെ الْعَظِيمُ മഹത്തായ, വമ്പിച്ച
64:9ഒരുമിച്ചുകൂട്ടുന്ന (ആ) ദിവസത്തേക്കു നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓർമിക്കുക);- അതത്രെ നഷ്ടം വെളിപ്പെടുത്തുന്ന ദിവസം! ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവനു അവന്റെ തിന്മകളെ അവന്‍ മറച്ചു (പൊറുത്തു) കൊടുക്കുന്നതാണ്; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും; അതില്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അതത്രെ മഹത്തായ ഭാഗ്യം!
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ خَـٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ﴿١٠﴾
volume_up share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍أَصْحَابُ النَّارِ നരകക്കാരാണ് خَالِدِينَ فِيهَا അതില്‍ സ്ഥിരവാസികളായ നിലയില്‍ وَبِئْسَ എത്രയോ ചീത്ത, വളരെ മോശമാണ് الْمَصِيرُ (ആ) തിരിച്ചെത്തുന്ന സ്ഥലം, മടക്കം
64:10അവിശ്വസിക്കുകയും നമ്മുടെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആൾക്കാരാകുന്നു - അതില്‍ സ്ഥിരവാസികളായ നിലയില്‍. (ആ) തിരിച്ചെത്തുന്ന സ്ഥാനം എത്രയോ ചീത്ത!
തഫ്സീർ : 9-10
View   
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ﴿١١﴾
volume_up share
مَا أَصَابَ ബാധിക്കുക (എത്തുക)യില്ല مِن مُّصِيبَةٍ ഒരു ബാധയും, വിപത്തും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ وَمَن يُؤْمِنആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ يَهْدِ അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു قَلْبَهُ അവന്റെ ഹൃദയത്തിനു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
64:11യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്റെ ഹൃദയത്തിനു അവന്‍ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ﴿١٢﴾
volume_up share
وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ فَإِن تَوَلَّيْتُمْ എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം فَإِنَّمَا عَلَىٰ رَسُولِنَا എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു الْبَلَاغُ الْمُبِينُ പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.
64:12അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അറിഞ്ഞേക്കുക), -എന്നാല്‍- നിശ്ചയമായും നമ്മുടെ റസൂലിന്റെ മേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٣﴾
volume_up share
اللَّـهُ അല്ലാഹു لَا إِلَـٰهَ ആരാധ്യനേ ഇല്ല, ദൈവമേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ ഭരമേൽപിച്ചു കൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍
64:13അല്ലാഹു, അവനല്ലാതെ ആരാധ്യനേയില്ല. അല്ലാഹുവിന്റെ മേല്‍ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
തഫ്സീർ : 11-13
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَـٰدِكُمْ عَدُوًّۭا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّ مِنْ أَزْوَاجِكُمْ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് وَأَوْلَادِكُمْ നിങ്ങളുടെ മക്കളിലും عَدُوًّا ഒരു (തരം) ശത്രു, ചില ശത്രുക്കള്‍ لَّكُمْ നിങ്ങൾക്കു فَاحْذَرُوهُمْ അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക وَإِن تَعْفُوا നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം وَتَصْفَحُوا വിട്ടുകൊടുക്കുകയും وَتَغْفِرُوا നിങ്ങള്‍ പൊറുത്തുകൊടുക്കുകയും فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
64:14ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്കളുണ്ട്; അതിനാല്‍ നിങ്ങള്‍ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ മാപ്പു നൽകുകയും, വിട്ടുകൊടുക്കുകയും, പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
إِنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌۭ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌۭ﴿١٥﴾
volume_up share
إِنَّمَا أَمْوَالُكُمْ നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍ وَأَوْلَادُكُمْ നിങ്ങളുടെ മക്കളും فِتْنَةٌ ഒരു പരീക്ഷണം(തന്നെ, മാത്രമാണു) وَاللَّـهُ അല്ലാഹുവാകട്ടെ عِندَهُ അവന്റെ പക്കലുണ്ടു أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം, കൂലി
64:15നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
തഫ്സീർ : 14-15
View   
فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًۭا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿١٦﴾
volume_up share
فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ مَااسْتَطَعْتُمْ നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര وَاسْمَعُوا കേൾക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ وَأَنفِقُوا ചിലവു ചെയ്യുകയും ചെയ്യുവിൻ خَيْرً ഗുണമായിട്ടു, ഗുണമായ നിലക്കു لِّأَنفُسِكُمْ നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി وَمَن يُوقَ ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ شُحَّ نَفْسِهِ തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
64:16അതുകൊണ്ട് നിങ്ങൾക്കു സാധ്യമായപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; കേൾക്കുകയും, അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങൾക്കു സ്വന്തംതന്നെ ഗുണകരമായ നിലക്കു (ധനം) ചിലവഴിക്കുകയും ചെയ്യുവിന്‍. യാതൊരുവന്‍ അവന്റെ മനസ്സിന്റെ പിശുക്കില്‍ (അഥവാ ആർത്തിയില്‍) നിന്നു കാത്തുരക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
തഫ്സീർ : 16-16
View   
إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا يُضَـٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ﴿١٧﴾
volume_up share
إِن تُقْرِضُوا നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം يُضَاعِفْهُ لَكُمْ അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും وَيَغْفِرْ لَكُمْ നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും وَاللَّـهُ شَكُورٌ അല്ലാഹു വളരെ നന്ദിയുള്ളവനാണു حَلِيمٌ സഹനശീലനാണ്
64:17അല്ലാഹുവിനു നിങ്ങള്‍ നല്ലതായ കടംകൊടുക്കുന്ന പക്ഷം, അവന്‍ നിങ്ങൾക്കു അതു ഇരട്ടിയാക്കിത്തരുന്നതാണ്; നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു.
عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلْحَكِيمُ﴿١٨﴾
volume_up share
عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെ (പരസ്യമായതിനെ)യും الْعَزِيزُ പ്രതാപശാലിയാണു الْحَكِيمُ അഗാധജ്ഞനാണു, യുക്തിമാനാണു
64:18(അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; അഗാധജ്ഞനാണ്!
തഫ്സീർ : 17-18
View